2008, മേയ് 16, വെള്ളിയാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്-9

ഞാന്‍ അവളെ വീണ്ടും വിളിച്ചു.
അപ്പോഴൊക്കെ അവള്‍ ഫോണ്‍ മനപൂര്‍വ്വം എടുക്കാതെയായി.
എനിക്ക് ആകെപ്പാടെ മനോവിഷമമായി.
ഇനി എന്തു ചെയ്യും.
അത്രയും ദിവസം എനിക്ക് സാന്ത്വനമേകിയിരുന്ന ആ ശബ്ദം പെട്ടെന്നു നിലച്ചപ്പോള്‍
എനിക്ക് വല്ലാത്ത ശുന്യത അനുഭവപെട്ടു.
ഭൂമി കറങ്ങുന്നതു പോലെയും ആകാശം എന്റെ തലയിലേക്ക് അടര്‍ന്നു വീഴുന്നതു പോലെയൊക്കെ എനിക്ക് തോന്നി.
മനസ് അസ്വസ്ഥകള്‍ കൊണ്ട് പുളഞ്ഞു.
എവിടെ അവള്‍.?
വീണ്ടും വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു.
എന്തിനാണ് അവള്‍ പിണങ്ങീത്.ഞാന്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്തവനാണെന്ന് അവള്‍ക്ക്
തോന്നിയിട്ടുണ്ടാകും.അല്ലെല്‍ എന്തിന്.?
മനസ് പെരുമ്പറ കൊട്ടി.ഹൃദയം ഇപ്പോ പൊട്ടി പോകുമെന്ന് തോന്നി.
ഞാന്‍ തന്നെ തന്നെ പിറുപിറുത്തു.
വീണ്ടും ഡയല്‍ ചെയ്തു.
അങ്ങെ തലക്കല്‍ മുറ്റത്തെ മുല്ലെ ചൊല്ലു.
വീണ്ടും വീണ്ടും ആ പാട്ട് എന്റെ ചെവിയില്‍ വന്നുലച്ചു.
എവിടെ അവള്‍.?
രണ്ടാഴ്ച്ച തുടര്‍ച്ചയായി വിളിച്ചിട്ടും അവള്‍ ഫോണ്‍ എടുത്തില്ല.
ചിലത് കട്ട് ചെയ്തു കളഞ്ഞൂ.
വീണ്ടും ഞാന്‍ വിളിച്ചത്.
ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നാണ്.
ഇത്തവണ അവള്‍ ഫോണെടുത്തു.
“ആരാ.?”
“ഞാനാടി കട്ട് ചെയ്യരുത് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്“
“എനിക്ക് ഒന്നും കേള്‍ക്കണ്ട. നിന്റെ തമാശക്ക് ഒപ്പം തുള്ളാന്‍ എന്നെ കിട്ടില്ല.”
“കേള്‍ക്കണം ഞാന്‍ നിന്നോട് കുറെ തെറ്റു ചെയ്തിട്ടുണ്ട് .വലിയ പ്രേമം ആണെന്നു പറഞ്ഞ്
നിന്റെ സേനഹം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു അതു തെറ്റാണ് ക്ഷമിക്ക്.”
“നിനക്ക് നാണമില്ലെ.? “എനിക്ക് ഒന്നും കേള്‍ക്കണ്ട അവള്‍ വീണ്ടും കട്ടു ചെയ്തു.
ഞാന്‍ വീണ്ടും വിളിച്ചിട്ടൊന്നും അവള്‍ എടുത്തില്ല.
വീണ്ടും മൂന്നാലു ദിവസം ട്രൈ ചെയ്തു നോക്കി.
ഫലമുണ്ടായില്ല.
മൂന്നാല് മാസങ്ങള്‍ക്ക് ശേഷം ഓഫീസില്‍ എന്തൊ പേപ്പര്‍ നോക്കുന്നതിനിടയില്‍ അവള്‍
അന്ന് അയ്ച്ച് സി.വി കിട്ടി.
ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി വിളിക്കാന്‍ തീരുമാനിച്ചു.
മനസില്‍ വലിയ ആശങ്ക.
അവള്‍ എടുക്കുമോ.
ഏതായാലും അവള്‍ എടുത്തു.
“എടി ഞാനാടി“
“ങേ“
“ഷീനയല്ലേ.?“
“അല്ല. താനാരാ.? തനിക്ക് എന്തു വേണം.?“
“എടി ഞാന്‍.”
അവള്‍ വീണ്ടും കട്ട് ചെയ്തു.

പിന്നെയാണ് ഈ കഥ തുടങ്ങുന്നത്.ഈ കഥക്ക് നല്ലൊരു ക്ലൈമാക്സ് വേണമെന്ന് എനിക്ക് തോന്നി.
രണ്ട് ദിവസം മുമ്പ് ഞാനവളെ ഒരു കൂട്ടുക്കാരന്റെ ഫോണില്‍ നിന്നും വിളിച്ചു.
അവള്‍ ഫോണെടുത്തു.
ഞാനാ. എനിക്ക് ഒന്നു കാണണം നിന്നെ. ഞാന്‍ അടുത്ത ദിവസം നാട്ടില്‍ പോകുവാ.ഇനി നാം തമ്മില്‍ ഒരിക്കലും കാണാനില്ല.ഞാന്‍ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല.നാളെ ബര്‍ദുബായില്‍
കാരി ഫോറില്‍ വരണം നീ. ഞാന്‍ കാത്തിരിക്കും.(വെറുതെ ഒരു കള്ളതരം കൂടി പറഞ്ഞു)
വരണം.രാവിലെ പത്തുമണി
ഞാന്‍ വീണ്ടും പറഞ്ഞു.
അവള്‍ ഒന്നും മിണ്ടിയില്ല.
“നീ വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചോട്ടെ.?”“ ഈ മൌനം നിന്റെ സമ്മതമായി ഞാന്‍ കണ്ടോട്ടേ.?”
അവള്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ വീണ്ടും പറഞ്ഞു.
“ഞാന്‍ കാത്തിരിക്കും.“
പിന്നെ ഞാന്‍ തന്നെ കട്ട് ചെയ്തു.
അവള്‍ വരുമോ കൂട്ടുക്കാരെ.?
ഞാന്‍ നാളെ രാവിലെ അവിടെ കാത്തു നിലക്കും എന്തായാലും.
തുടരും

4 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

all the best....all the bst

പാമരന്‍ പറഞ്ഞു...

വരും വരാതിരിക്കില്ല..

Kiranz..!! പറഞ്ഞു...

എന്താ അനൂപേ..ഒരു ബുക്കിറക്കാനുള്ള വല്ല വകുപ്പുണ്ടോ ? മ്മടെ യൂറോപ്പ് സ്വപ്നങ്ങള്‍ പോലെ ?

സന്തോഷ്‌ കോറോത്ത് പറഞ്ഞു...

പെട്ടന്ന് തന്നെ ഒരരുക്ക് ആക്കിയാല്‍ വല്യ ഉപകാരം ആയിരുന്നു ;)